എഐ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് ; പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ ഫോട്ടോസ്


ഗൂഗിള്‍ ഫോട്ടോസ് ആപ്പിലെ വീഡിയോ എഡിറ്റിംഗ് ഫീച്ചര്‍ എഐ സഹായത്തോടെ മെച്ചപ്പെടുത്തി ഗൂഗിള്‍. ഗൂഗിള്‍ ഫോട്ടോസിന്‍റെ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് വേര്‍ഷനുകളിലുള്ള ആപ്പുകളില്‍ പുതിയ അപ്‌ഡേഷന്‍ ലഭ്യമാണ്. ഗൂഗിള്‍ അവരുടെ ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ടിത മൊബൈല്‍ വീഡ‍ിയോ എഡിറ്റര്‍ ടൂളുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ വീഡിയോ എ‍ഡിറ്ററില്‍ ചില ശ്രദ്ധേയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോകള്‍ എറ്റവും മനോഹരമായ ക്ലിപ്പുകളായി എഡിറ്റ് ചെയ്യാന്‍ ഇത് ഏറ്റവും എളുപ്പമാക്കും എന്നും ഗൂഗിള്‍ ഫോട്ടോസ് ഹെല്‍പ് പേജിലൂടെ അറിയിച്ചു. ഗൂഗിള്‍ ഫോട്ടോസില്‍ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ എഡിറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ പുതിയ എഐ ടൂളുകള്‍ പുത്തന്‍ ല്ഔട്ടില്‍ കാണാനാകും. 

സ്ലോ-മോഷന്‍, സ്‌പീഡ്-അപ് വീഡിയോകള്‍ തയ്യാറാക്കാനുള്ള സംവിധാനം, കളറും സ്റ്റെബിലിറ്റിയും വര്‍ധിപ്പിക്കാനുള്ള ഓപ്ഷന്‍, ട്രിമ്മിംഗ് ടൂള്‍ മുതലായവ പുതിയ ഗൂഗിള്‍ ഫോട്ടോസ് ആപ്പിലുണ്ട്. വീഡിയോ ടൈംലൈനില്‍ കാണുന്ന ടൂളുകള്‍ ഗൂഗിള്‍ പുനക്രമീകരിക്കുക കൂടി ചെയ്‌തിട്ടുണ്ട്. മ്യൂട്ട്, എന്‍ഹാന്‍സ്, സ്റ്റെബിലൈസ്, എക്‌പോര്‍ട്ട് ഫ്രെയിം തുടങ്ങിയ ഫീച്ചറുകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ഇതോടെ അനായാസമായി. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ പുതിയ എഐ അധിഷ്ഠിത വീഡിയോ എഡിറ്റിംഗ് പ്രീസെറ്റ് ടൂളുകള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലഭ്യമാണ്. ഒരൊറ്റ ടാപ് കൊണ്ടുതന്നെ ഓട്ടോമാറ്റിക്ക് ട്രിമ്മിംഗ്, സ്‌പീഡ് കണ്‍ട്രോള്‍, ലൈറ്റിംഗ് മോഡിഫിക്കേഷന്‍ എന്നിവ സാധ്യമാകും. സ്ലോ-മോഷന്‍, സൂം, ഡൈനാമിക് മോഷന്‍ ട്രാക്കിംഗ് തുടങ്ങിയവരും ഈ പ്രീസെറ്റിലുണ്ട്. 

Previous Post Next Post