പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ചലാൻ അടക്കാൻ കഴിയാത്തവർക്കായി ഇ ചലാൻ അദാലത്ത് ഇന്ന് കൂടി


കണ്ണൂർ :- പല കാരണങ്ങളാൽ പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ചലാൻ അടയ്ക്കാൻ കഴിത്തവർക്ക് ഇ ചലാൻ അദാലത്ത് വഴി ചലാൻ തീർപ്പാക്കാം. അദാലത്തിന്റെ അവസാന ദിനമാണ് ഇന്ന് ശനിയാഴ്ച. മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർ.ടി. ഓഫീസ് ഹാളിലാണ് അദാലത്ത് നടത്തുന്നത്. 26-ന് തുടങ്ങിയ അദാലത്തിൽ ഇതുവരെ ആയിരത്തോളും ചലാനുകളാണ് തീർപ്പാക്കിയത്. മോട്ടോർ വാഹന വകുപ്പിന്റെ എട്ടും പോലീസിന്റെ അഞ്ചും കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. 

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ എ.ടി.എം. കാർഡ് വഴിയോ യു.പി.ഐ. ആപ്പ് വഴിയോ പണം അടക്കാം. ആർ.സി. ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാതെയും വാഹന ഉടമ വിദേശത്തായതിനാലും മറ്റുമെല്ലാം ഒ.ടി.പി ലഭിക്കാ തെ ചലാൻ അടക്കാൻ പറ്റാത്ത വർ, വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ടതിനാൽ ചലാൻ അടയ്ക്കാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനകരമായി.

Previous Post Next Post