ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.കെ രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, ടി.വി മഞ്ജുള ,എം.സി സന്തോഷ് കുമാർ, പി.കെ പ്രഭാകരൻ മാസ്റ്റർ , ഇ.അശോകൻ, പി.എം മോഹൻദാസ്, അഫ്ര.ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങളും നൂഞ്ഞേരി പൊട്ടൻ ദേവസ്ഥാനം മാതൃസമിതിയുടെ കൈകൊട്ടിക്കളിയും അരങ്ങേറി. കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ശിവദാസൻ സമ്മാനദാനം നിർവ്വഹിച്ചു.