തൃശൂരിൽ ഇന്ന് പുലികളിറങ്ങും; പുലിക്കളിക്ക് ഒരുങ്ങി നഗരം

 


തൃശ്ശൂർ: - നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലികളിക്ക് മണിക്കുറുകൾ മാത്രം ശേഷിക്കെ പുലിക്കളി കാണാനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തെ ആവേശത്തിലാക്കുന്ന പുലികളി ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളാണ് തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുക. ഓരോ സംഘത്തിലും 30 മുതൽ 50 വരെ പുലികളും നിശ്ചല ദൃശ്യവും പുലിവണ്ടിയും ചെണ്ടമേളവും ഉണ്ടാകും.

Previous Post Next Post