ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ' പിറന്ന മണ്ണിൽ പ്രകൃതിപൂജ നടത്തി


കണ്ണൂർ :- ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ' പിറന്ന മണ്ണിൽ പ്രകൃതിപൂജയുടെ പുണ്യം. സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണപീഠം ചിങ്ങം കൃഷ്ണഗാഥ പാരായണമാസമായി ആചരിച്ചതിൻ്റെ സമാപനച്ചടങ്ങിലാണ് പ്രകൃതിപൂജ സംഘടിപ്പിച്ചത്. ചിറക്കൽ ചിറയ്ക്ക് മുൻപിൽ കിഴക്കേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രപരിസരത്തായിരുന്നു ചടങ്ങ്. വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ അമ്മമാർ കൃഷ്ണഗാഥയിലെ 'ഗോവർധ നോദ്ധാരണം' എന്ന ഭാഗം പാരായണം ചെയ്തു.

പൂജാനുഷ്ഠാനങ്ങൾക്ക് കിഴക്കേക്കര മേൽശാന്തി മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു, സനാതന പുരോഹിത സമാജം സംസ്ഥാന അധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി, മൊളോളത്തില്ലം ഉണ്ണികൃ ഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. ചിറക്കൽ വലിയ രാജ സി.കെ. രാമവർമ ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എം .എൽ.എ. അമ്മമാരെ കീർത്തിപ ത്രം നല്ലി ആദരിച്ചു. ചിറക്കലിൽ ചെറുശ്ശേരി സ്മാരകവും വൃന്ദാവനവും നിർമിക്കാനുള്ള പദ്ധതിയുടെ രൂപരേഖ അംഗീകരിച്ചതായിഎം.എൽ.എ പറഞ്ഞു. സംഘവഴക്ക ഗവേഷണപീഠം ഡയറക്ടർ ഡോ. സഞ്ജീ വൻ അഴീക്കോട് ആമുഖഭാഷണം നടത്തി. ഡോ. എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. 

പുല്ലാങ്കുഴൽ വാദകൻ ലിബിൻ ബാബു, ചുവർചിത്ര കലാകാരി എൻ.കെ ജമുന ഡോ. സുമ സുരേഷ് വർമ എന്നിവരെയും പാരമ്പര്യമായി കൃഷ്ണപ്പാട്ട് പാരായണം നടത്തുന്ന 101 അമ്മമാരെയും ചിറക്കൽ വലിയരാജ സി.കെ രാമവർമ ആദരിച്ചു. ഫോക്ലോർ അക്കാദമി സെക്രട്ടറി ഡോ. എ.വി അജയകുമാർ സി.എം.എസ് ചന്തേര അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ആർ.ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ സുരേഷ് ബാബു, മുൻ മേയർ ടി.ഒ മോഹനൻ, പ്രസ് ക്ലബ് പ്രസിഡൻറ് സി.സുനിൽ കുമാർ, കിഴക്കേക്കര മതിലകം സെക്രട്ടറി ഗോവിന്ദൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post