കണ്ണൂർ :- സ്വകാര്യ ബസ് തൊഴിലാളികൾ സെപ്റ്റംബർ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ് ഉടമാ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ബസ് ഉടമാ അസോസിയേഷൻ നേതാക്കളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലായിരുന്നു തീരുമാനം.
ജില്ലാ ലേബർ ഓഫീസർ വിനോദ്‌കുമാർ വിളിച്ചുചേർത്ത ചർച്ചയിൽ ബസ് ഉടമാ നേതാക്കളായ രാജ്‌കുമാർ കരുവാരത്ത്, പി.പി. മോഹനൻ, പി.കെ. പവിത്രൻ, കെ. ഗംഗാധരൻ, പ്രദീപൻ എന്നിവർ പങ്കെടുത്തു. തൊഴിലാളിസംഘടനകളെ പ്രതീനിധീകരി ച്ച് കെ.പി. സഹദേവൻ, വി.വി. പുരുഷോത്തമൻ, എൻ. മോഹനൻ (സി.ഐ.ടി.യു.), വി.വി ശശീന്ദ്രൻ (ഐ.എൻ.ടി.യു.സി.), എൻ. പ്രസാദ് (എ.ഐ.ടി.യു.സി.), കെ.കെ. ശ്രീജിത്ത് (ബി.എം.എസ്.), ആലി ക്കുഞ്ഞി പന്നിയൂർ (എസ്.ടി.യു.) തുടങ്ങിയവരും പങ്കെടുത്തു.