മയ്യിൽ :- മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചകർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശിധരൻ പ്രകടനം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി, കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എ.കെ ബാലകൃഷ്ണൻ അനസ് നമ്പ്രം, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ മജീദ് കരക്കണ്ടം, അജയകുമാർ.കെ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി അജി സാം, ജിതിൻ വേളം, മൂസ കുറ്റ്യാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.