മട്ടന്നൂർ :- കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകി. വൈകുന്നത് സംബന്ധിച്ച് വിവരം നൽകിയില്ലെന്ന് പറഞ്ഞ് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ 9.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകീട്ട് 6.48-നാണ് പുറപ്പെട്ടത്. യാത്രക്കാർ രാവിലെ ആറു മുതൽ വിമാനത്താവളത്തിലെത്തിയിരുന്നു. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് സർവീസ് വൈകിയത്.
യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കിയതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു. വൈകീട്ട് 7.15-നുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദോഹ സർവീസ് വ്യാഴാഴ്ച പുലർച്ചെ 4.15-ന് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു.