മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു



മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും ഓറിയന്റേഷൻ ക്ലാസും നടത്തി. മയ്യിൽ ലയൺസ് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എ.കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ റീജ ഗുപ്ത, ലയൺ പി.എസ് സുരജ്‌, സിനോൻ, സോൺ ചെയർപേഴ്സൺ പി.കെ നാരായണൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ സി.കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.

Previous Post Next Post