കൊച്ചി :- അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് ഹൈക്കോടതി താത്കാലിമായി വിലക്കി. ജസ്റ്റിസ് ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി'യുടെ ഹർജിയിലാണ് ഉത്തരവ്. കേരളത്തിലുള്ള നാട്ടാനകളുടെ അവസ്ഥ പരിതാപകരമാണെന്ന് വിലയിരുത്തിയാണ് സർക്കാരിനും ചീഫ് വൈൽ ലൈഫ് വാർഡനും കോടതി നിർദേശം നൽകിയത്. ശരിയായ പരിചരണം ഇല്ലാത്തതിനാൽ 2018 മുതൽ 2024 വരെ സംസ്ഥാനത്ത് 154 നാട്ടാനകൾ ചരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.