മലപ്പട്ടം.:- വയനാട് ദുരന്തത്തിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ് നടത്തുകയും ഭീമമായ കള്ളക്കണക്ക് എഴുതുകയും ചെയ്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും രാജ്യത്തെ ആകമാനം നടുക്കിയ വയനാട് ദുരന്തത്തിൽപെട്ട ആളുകൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും എന്ന് പറഞ്ഞ് വയനാട്ടിൽ വന്ന് മടങ്ങിയ പ്രധാനമന്ത്രി വാക്ക് പാലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുംമലപ്പട്ടംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പട്ടത്ത്‌പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ എം പി, മലപ്പട്ടം പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ പി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പ്രഭാകരൻ പി പി, തമ്പാൻ കെ, മോഹനൻ ആളോറ, റഷീദ് അരിച്ചാൽ, രാജേഷ് കെ, സജീവൻ സി, എം പി ഷക്കീർ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയേഷ് പി വി,കെ എസ് യു സംസ്ഥാന കൺവീനർ അഭിജിത് സി ടി എന്നിവർ നേതൃത്വം നൽകി.