കണ്ണൂർ :- കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്കൂൾ പ്രിൻസിപ്പൽമാർക്കും മാനേജ്മെൻറ് പ്രതിനിധികൾക്കും വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കാലത്തിനനുസരിച്ചുള്ള നൈപുണികൾ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി സ്കൂളുകൾ ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് പൂളക്കൽ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് സുബാഷ് അമ്പാടി ക്ലാസ്സ് എടുത്തു. പ്രോഗ്രാം ചെയർമാൻ സിസ്റ്റർ ആൻസി ടോം, കൺവീനർ വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൻ ബാഖി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഡോക്ടർ താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു.