സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
ന്യൂഡൽഹി :- ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ (72) ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു. ഓഗസ്റ്റ് 19 മുതൽ യെച്ചൂരി തീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി രണ്ടുദിവസം മുൻപ് സി.പി.എം അറിയിച്ചിരുന്നു.