മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി 7.15-ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വൈകിയത്.
ബോർഡിങ് പാസ് നൽകി യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് വിമാനം വൈകുമെന്ന് അറിയിച്ചത്. യാത്രക്കാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവരെ പുറത്തിറക്കി. മറ്റൊരു വിമാനം എത്തിച്ച് രാത്രി 12-ഓടെ പുറപ്പെടാമെന്നാണ് അധികൃതർ യാത്രക്കാ രെ അറിയിച്ചത്. കഴിഞ്ഞയാഴ്ചയും ദോഹ വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരു ടെ പ്രതിഷേധമുണ്ടായിരുന്നു. 11 മണിക്കൂർ വൈകി പിറ്റേന്ന് രാവിലെയാണ് അന്ന് വിമാനം പുറപ്പെട്ടത്.