തിരുവനന്തപുരം :- കുടുംബാംഗങ്ങൾക്കൊപ്പം ഓണം ആഘോഷിക്കാൻ പൊലീസ് ഉദ്യോഗസ്‌ഥർക്കു സൗകര്യമൊരുക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. അതിന് അനുവദിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കാൻ യൂണിറ്റ് മേധാവികളോടു നിർദേശിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിറക്കി.
ഓണാഘോഷ ദിവസങ്ങളിൽ സമൂഹത്തിൻ്റെ സുരക്ഷയുറപ്പാക്കാൻ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന വിഭാഗമാണു പൊലീസെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തവണ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്ന തിനു സൗകര്യമൊരുക്കാനുള്ള നിർദേശം. പൊലീസുകാരുടെ ജോലിസമ്മർദം വർധിക്കുന്നത് സേനയ്ക്കുള്ളിൽ വ്യാപക അതൃപ്‌തിക്കു വഴിവച്ചിരിക്കെയാണ് ഡിജിപിയുടെ ഉത്തരവ്.