കൊളച്ചേരി:- കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ KMM വനിതാ കോളേജിൽ നിന്നും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിജയിച്ചവരെ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
KMM വനിത കോളേജിൽ നിന്നും III DC റെപ്രെസന്റേറ്റീവ് ആയി വിജയിച്ച നിദ എം.പി, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്റ്റുഡൻറ് എഡിറ്റർ പോസ്റ്റിലേക്ക് വിജയിച്ച സഫ എന്നിവർക്ക് MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ട്രഷറർ ഫവാസ് നൂഞ്ഞേരി എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി.
MSF കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം,വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി, സെക്രട്ടറി സാലിം പി.ടി.പി പഞ്ചായത്ത് കമ്മിറ്റി അംഗം ഹാദി, ശാഖ കമ്മിറ്റി അംഗങ്ങളായ സഹീർ, നജാദ് എന്നിവർ പങ്കെടുത്തു.