ശ്രീകണ്ഠപുരം :- വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തയാളെ ശ്രീകണ്ഠപുരം എസ്ഐ എം.വി ഷീജുവിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തു. ചെന്നൈ അണ്ണാനഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയൽ (51) ആണ് പിടിയിലായത്. ചെമ്പൻതൊട്ടി സ്വദേശി ജിനീഷ് ജോർജിന്റെ പരാതിയിലാണ് അറസ്റ്റ്. ജിനീഷിൻ്റെ ഭാര്യയ്ക്ക് അമേരിക്കയിൽ നഴ്സിങ് ജോലിയുടെ വിസ വാഗ്ദാനം കഴിഞ്ഞ മാർച്ചിൽ 4.5 ലക്ഷം തട്ടിയെടുത്തുവെന്നാണു പരാതി.
അന്വേഷണത്തിൽ ഇയാൾ ചെന്നെ അണ്ണാനഗറിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസെത്തി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകണ്ഠപുരം മേഖലയിൽ മാത്രം ജോസഫ് ഡാനിയൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.