ഓണാഘോഷം സംഘടിപ്പിച്ചു


മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം, ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് , ബാലവേദി വനിതാവേദി വയോജനവേദി, ഫോക്ലോർ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, വായനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാസാഹിത്യ കായിക മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം കെഎസ്ടിഎ ജില്ല കമ്മിറ്റി മെമ്പർ ടി.രാജേഷ് ഉദ്ഘാടനം ചെയ്തു. 

ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രവർത്തകനും നാടക കലാകാരനുമായ പി.രാധാകൃഷ്ണനെ ചടങ്ങിൽ ഉപഹാരം നൽകിയ ആദരിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി.കെ ശ്രീകാന്ത് സമ്മാനദാനം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി രമേശൻ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് കെ അജയകുമാർ നന്ദിയും പറഞ്ഞു. കിണിയാട്ടുചാൽ അങ്കണവാടിയിലെ കുരുന്നുകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.












Previous Post Next Post