കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ കീഴിൽ ജീവകാരുണ്യ ക്ഷേമ പ്രവർത്തനത്തിന് രൂപം നൽകി. ജീവകാരുണ്യ ക്ഷേമ പ്രവർത്തന പദ്ധതിയുടെ കാർഡ് പ്രകാശനവും ആദ്യ അംഗത്വം നൽകലും പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് എക്സിക്യൂട്ടീവ് അംഗം വി.പി തസ്ലീമിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമ പ്രവർത്തന ഫണ്ടീൽ അംഗമായി നിലനിൽക്കുന്നവർക്ക് മരണാന്തരം അവകാശികൾക്ക് 10000 രൂപയും അംഗമായശേഷം മാരക രോഗങ്ങൾ പിടികൂടുന്നവർക്ക് 5000 രൂപയും സഹായ ധനം നൽകാൻ തീരുമാനിച്ചു.
ചെയർമാൻ അബ്ദുള്ള നാറാത്ത്, വൈസ് ചെയർമാൻ ഇ.പി ബാലകൃഷ്ണൻ, കൺവീനർ സി.പി രാധാകൃഷ്ണൻ, ജോയിൻറ് കൺവീനർ വി.പി മുഹമ്മദ് കുട്ടി കമ്മിറ്റി അംഗങ്ങളായി പി.ടി പ്രസാദ്, വി.പി മുഹമ്മദ് കുഞ്ഞ്, വി.പി നൗഷാദ്, ഇ.കെ മൊയ്തീൻ കുഞ്ഞ്, സിപി തസ്ലീം എന്നിവരെ തീരുമാനിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷർ വി.പി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.