കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ മണ്ടൂർ രവീന്ദ്രൻ (56) വൃക്കരോഗ ബാധിതനായി ചികിത്സയിലാണ്. കാർപെൻ്ററി തൊഴിലാളിയായ രവീന്ദ്രന് ഭാര്യയും രണ്ട് പെൺമക്കളുമാണ് ഉള്ളത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയനാകുന്ന രവീന്ദ്രന് ജോലിക്ക് പോകാനും സാധിക്കുന്നില്ല.
നിർധനകുടുംബത്തിന് ഉദാരമതികളായ ജനങ്ങളുടെ അകമഴിഞ്ഞ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. രവീന്ദ്രൻ്റെ തുടർ ചികിത്സക്ക് വേണ്ടി എം.ദാമോദരൻ ചെയർമാനും എ.കൃഷ്ണൻ കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. എല്ലാ സുമനസ്സുകളുടെയും സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗൂഗിൾ പേ നമ്പർ : 8590922612