പുല്ലൂപ്പിക്കടവ് :- പുലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രദേശത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് CPIM പുല്ലൂപ്പിക്കടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ടൂറിസം പദ്ധതിയുടെ ഭാഗമായി പാർക്ക് വന്നതിനുശേഷം നിരവധി ആളുകളാണ് രാത്രി സമയങ്ങളിൽ പോലും ഇവിടെ സന്ദർശിക്കുന്നത്, സന്ധ്യ കഴിഞ്ഞാൽ പാർക്കുമുതൽ പാലം വരെയുള്ള ഭാഗം ഭയങ്കര ഇരുട്ടായതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും മറ്റ് സാമൂഹ്യ വിപത്തുകൾ ഒഴിവാക്കുന്നതിനും വേണ്ടി ടൂറിസം പാർക്കിന് സമീപം ഒരു ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നും പാലത്തിൽ അലങ്കാര ദീപങ്ങളോ സ്ട്രീറ്റ് ലൈറ്റുകളോ സ്ഥാപിച്ച് കൊണ്ട് പ്രകൃതി ഭംഗിയാൽ മനോഹരമായ പുല്ലൂപ്പിക്കടവും പരിസരവും സംരക്ഷിക്കണമെന്ന് അഴീക്കോട് എം എൽ എ കെ.വി സുമേഷിനോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുല്ലുപ്പിക്കടവിൽ വെച്ച് നടന്ന സമ്മേളനം സി.പി.ഐ.എം മയ്യിൽ ഏരിയാ കമ്മറ്റി മെമ്പർ പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി മെമ്പർമാരായ കണ്ടപ്പൻ രാജീവൻ , പി.പി സുനിത , ടി.അശോകൻ എന്നിവർ സംസാരിച്ചു .
സമ്മേളനം ബ്രാഞ്ച് സെക്രട്ടറിയായി ടി.സഹജനെ തെരഞ്ഞെടുത്തു .