കാഞ്ഞിരോട്ട് മൂല - പന്നിപ്പിലാവ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക - CPI(M)


ചട്ടുകപ്പാറ:-
കാഞ്ഞിരോട്ട് മൂല -പന്നിപ്പിലാവ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് CPI(M) കാഞ്ഞിരോട്ട് മൂല ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഏറിയ കമ്മറ്റി അംഗം എം.ദാമോദരൻ ഉൽഘാടനം ചെയ്തു.

സമ്മേളനം ഇ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. രേഷ്മ രക്തസാക്ഷി പ്രമേയവും കുന്നുമ്മൽ അനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.സന്തോഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ.ഗിരിധരൻ, സി. നിജിലേഷ് എന്നിവർ സംസാരിച്ചു.

സെക്രട്ടറിയായി കെ.സന്തോഷനെ സമ്മേളനം തെരഞ്ഞെടുത്തു.



Previous Post Next Post