ചട്ടുകപ്പാറ:-മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിൻ്റേയും ബി ജെ പിയുടേയും നേതൃത്വത്തിൽ കേരളത്തിനെതിരായും വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളുവയൽ കേന്ദ്രീകരിച്ച് പ്രകടനവും ചട്ടുകപ്പാറ GHS ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു..
ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു.