ചേലേരി :- കാരയാപ്പ്, കയ്യങ്കോട് പ്രദേശങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഉപ്പ് വെള്ള പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികാരികളോട് CPlM കാരയാപ്പ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം എം.എം ലോറൻസ് നഗറിൽ CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്തു. എൻ.പി പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.സന്തോഷ്, എ.കെ ബിജു , എ.ദീപേഷ് എന്നിവർ സംസാരിച്ചു. കെ.കെസതീശനെ ബ്രാഞ്ച് സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.