ഇനി രണ്ടു ദിവസം Dry Day; മദ്യഷാപ്പുകൾക്ക് നാളെയും മറ്റന്നാളും അവധി, ഇന്ന് നേരത്തെയും അടക്കും


കണ്ണൂർ :- 
ഒന്നാം തീയതിയും ഒക്ടോബർ രണ്ട് ഗാന്ധിജയന്തി പൊതു അവധിയും പ്രമാണിച്ച് സംസ്‌ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങൾ "ഡ്രൈ ഡേ'. വരുന്ന രണ്ടു ദിവസത്തേക്ക് ബെവ്കോ അവധിയായിരിക്കും. 

സ്റ്റോക്കെടുപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് തന്നെ ബെവ്കോ ഔട്ട്ലെറ്റുകൾ അടക്കും. രാത്രി 11 മണി വരെ ബാറുകൾ പ്രവർത്തിക്കും. ഈ മാസം അവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേയാകും. ഒക്ടോബർ 31ന് ദീപാലവിയാണ്. അന്ന് പൊതു അവധി. പിറ്റേദിവസം ഒന്നാം തീയതിയും.

Previous Post Next Post