കണ്ണൂർ :- കെഎസ്ആർടിസി കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് അധിക സർവീസ് ഏർപ്പെടുത്തി. ഓണം, നബിദിനം എന്നിവയോടനുബന്ധിച്ച് നാട്ടിലെത്തിയവർക്ക് വേണ്ടിയാണിത്. ഇന്നുമുതൽ 22 വരെയാണ് ഈ യാത്രാ സൗകര്യം ലഭിക്കുക.
കണ്ണൂർ ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് 5 സർവീസുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. 8.50, 9.30, 9.50, 9.55, 10.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. സാധാരണയായി 6 സർവീസുകൾ കണ്ണൂരിൽ നിന്ന് ദിവസവും ബെംഗളൂരുവിലേക്ക് ഉണ്ട്. രാവിലെ 7.30, രാത്രി 7.00, 8.15, 9.00, 9.20, 9.30 എന്നീ സമയങ്ങളിലാണ് ഇവ.