കണ്ണൂരിൽ നിന്നുള്ള KSRTC ഗവി യാത്ര പുനരാരംഭിച്ചു


കണ്ണൂർ :- അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ കെ.എസ്. ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ഗവി യാത്ര പുനരാരംഭിച്ചു. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറയാത്രയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഒക്ടോബർ നാല്, 25 തീയതികളിൽ പുറപ്പെടുന്ന യാത്രയിൽ രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽമേട് എന്നിവയും സന്ദർശിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് നിരക്ക്. ഫോൺ: 8089463675.

Previous Post Next Post