SDPI അഴീക്കോട് മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു


വളപട്ടണം :- എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രതിനിധിസഭ സംഘടിപ്പിച്ചു.  വളപട്ടണം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പ്രതിനിധി സഭ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. സംഘപരിവാരം ഇടതുഭരണത്തിലും ആഭ്യന്തര വകുപ്പിലും സമ്പൂർണമായി പിടി മുറുക്കിയ വർത്തമാന കാലത്ത് രാജ്യത്തെ ജനതയെ നിർഭയത്വത്തിലേക്ക് നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം എസ്ഡിപിഐയുടെ പുതിയ നേതൃത്വത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ എ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സംസാരിച്ചു. അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ് സ്വാഗതം പറഞ്ഞു. 

പ്രസിഡന്റ് - അബ്ദുള്ള നാറാത്ത് 

സെക്രട്ടറി - ഷുക്കൂർ മാങ്കടവ് 

വൈസ് പ്രസിഡണ്ട് - റഹീം പൊയ്തുംകടവ്

ജോയിന്റ് സെക്രട്ടറി - അൻവർ മാങ്കടവ്

ട്രഷറർ - ഇസ്മായിൽ പൂതപ്പാറ 

2024-27 വർഷത്തെ കമ്മിറ്റി അംഗങ്ങൾ 

മുസ്തഫ നാറാത്ത്, സുനീർ പൊയ്തുംകടവ്, നിസാർ.കെ, ഫാറൂഖ് കക്കാട്, ഷാഫി.സി, റാഷിദ്‌ പുതിയതെരു. ജില്ലാ കൗൺസിലിലേക്ക് മഷൂദ് കണ്ണാടിപ്പറമ്പ്, ജാബിർ വളപട്ടണം എന്നിവരെയും തെരഞ്ഞെടുത്തു.



Previous Post Next Post