പോസ്റ്റൽ മേള ഒക്ടോബർ 10 ന് കൊളച്ചേരി പോസ്റ്റോഫീസിൽ, പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും അവസരം


കൊളച്ചേരി:-
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനുമായി കൊളച്ചേരി പോസ്റ്റ് ഓഫീസിൽ വച്ച്  ഓക്ടോബർ 10 വ്യാഴാഴ്ച പോസ്റ്റൽ മേള നടത്തുന്നു

 തപാല്‍ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ജന്‍ സുരക്ഷ സ്‌കീമുകള്‍, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും.

Previous Post Next Post