യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ആരംഭിച്ച ഷോർണൂർ - കണ്ണൂർ ട്രെയിൻ സർവീസ് ഇനി 10 ദിവസം കൂടി മാത്രം


കണ്ണൂർ :- തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ തുടങ്ങിയ തീവണ്ടി സർവീസ് ഇനി 10 ദിവസം മാത്രം. ഷൊർണൂർ-കണ്ണൂർ വണ്ടിയുടെ സർവീസ് 30-നും കണ്ണൂർ -ഷൊർണൂർ വണ്ടിയുടെത് 31- നും അവസാനിക്കും. സർവീസ് റെയിൽവേ നീട്ടിയില്ലെങ്കിൽ മലബാറിലെ ആയിരക്കണക്കിന് യാത്രക്കാർ വലയും. വൈകീട്ടുള്ള യാത്രക്കാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന വണ്ടിയാണിത്. ജൂലായ് ഒന്നുമുതലാണ് പുതിയ സർവീസ് ആരംഭിച്ചത്.

ഓഗസ്റ്റ് ഒന്നുവരെയായിരുന്നു കാലാവധി. പിന്നീട് അത് മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് (06031) വൈകിട്ട് 3.40-ന് ഷൊർ ണൂരിൽനിന്ന് പുറപ്പെട്ട് കണ്ണൂരിൽ 7.40-ന് എത്തും. 11 സ്റ്റേഷനുകളിൽ നിർത്തും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ്. കണ്ണൂർ -ഷൊർണ്ണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.10-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഷൊർണൂരിൽ 12.30-ന് എത്തും.

Previous Post Next Post