ന്യൂഡൽഹി :- ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്രസർക്കാരിൻ്റെ യോഗ്യതാപരീക്ഷയായ സി ടെറ്റിൻ്റെ (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) തീയതി വീണ്ടും മാറ്റി. ഡിസംബർ 14 ആണ് പുതിയ പരീക്ഷാ തീയതി. ഒരു കേന്ദ്രത്തിൽ റജിസ്ട്രേഷൻ നിശ്ചിത എണ്ണത്തിൽ കൂടുതലാണെങ്കിൽ 15നും പരീക്ഷ നടത്തും.
ഡിസംബർ ഒന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ ആദ്യം ഡിസംബർ 15ലേക്കു മാറ്റിയിരുന്നു. എന്നാൽ 15നു മറ്റു മത്സരപരീക്ഷകൾ നടക്കുന്നുവെന്നു പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ പരാതിപ്പെട്ട സാഹചര്യത്തിലാണു തീയതി മാറ്റുന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. പരീക്ഷയ്ക്ക് ഈ മാസം 16 വരെ റജിസ്‌റ്റർ ചെയ്യാം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ.