കണ്ണൂര്‍ :- വാട്സ്ആപ്പ് വഴി സി ബി ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ മുഹമ്മദ് നബീല്‍ (23), അഖില്‍ (22), ആഷിക് (23), മുഹമ്മദ് അജ്മല്‍ (24) എന്നിവരെ കണ്ണൂർ സൈബർ ക്രൈം പോലീസ് അറസ്റ് ചെയ്തു. പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ Due ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടര്ന്ന് പരാതിക്കാരിയെ വാട്സ്ആപ്പ് വഴി സിബിഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- പ്രതിയുടെ വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയുമായിരുന്നു.
മേല്‍പരാതിയില്‍ കൊല്ലം സ്വദേശിനിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 4,45,000/- രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതികളെ അറെസ്റ്റ് രേഖപ്പെടുത്തിയത് മേല്പറഞ്ഞ അക്കൌണ്ടില്‍ 15 ദിവസത്തിനുള്ളില്‍ 5 കൊടിയില്‍പരം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികല്‍ Internet Banking വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സൈബര്‍ പോലീസ് കൊല്ലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.