തിരുവനന്തപുരം :- സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരിയിലേക്കു മാറ്റി. ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്തു നടത്താൻ തീരുമാനിച്ചിരുന്ന കലോത്സവം, ഡിസംബർ 4 ന് ദേശീയാടിസ്ഥാനത്തിൽ നാഷനൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റിവച്ചത്. ഡിസംബർ 12 മുതൽ 20 വരെ രണ്ടാം പാദവാർഷിക പരീക്ഷയും 21 മുതൽ 29 വരെ ക്രിസ്‌മസ് അവധിയുമാണ്.
ഈ സാഹചര്യത്തിൽ ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് കലോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ സാഹചര്യത്തിൽ സ്‌കൂൾ ഉപജില്ല, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്കൂൾതല മത്സരങ്ങൾ ഈ മാസം 15, ഉപജില്ലാതലം നവംബർ 10, ജില്ലാതലം ഡിസംബർ 3 തീയതികൾക്കകം പൂർത്തിയാക്കും.