കരിങ്കൽക്കുഴി :- കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന ഇ.കുഞ്ഞിരാമൻ നായർ അനുസ്മരണം ഒക്ടോബർ 25 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്കിൽ നിന്ന് കരിങ്കൽക്കുഴിയിലേക്ക് ബഹുജന പ്രകടനം. 5.30 ന് കരിങ്കൽക്കുഴിയിൽ നടക്കുന്ന പൊതു സമ്മേളനവും റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് അധ്യക്ഷനാകും. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ അനുസ്മരണ പ്രസംഗം നടത്തും. ജില്ലാ എക്സിക്യൂറ്റീവ് അംഗങ്ങൾ ആയ പി.കെ മധുസൂദനൻ, അഡ്വ പി.അജയകുമാർ, കൊളച്ചേരി ലോക്കൽ സെക്രട്ടറി പി.രവീന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ കെ.വി ശശീന്ദ്രൻ എന്നിവർ സംസാരിക്കും. ഒക്ടോബർ 26 ന് ചരമദിനത്തിൽ പാടിക്കുന്ന് സ്മൃതി കുടീരത്തിൽ പ്രവർത്തകരും, നേതാക്കളും പുഷ്പാർച്ചന നടത്തും.