കമ്പിൽ :- മുൻ ഡിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സതീശൻ പാച്ചേനി വിട വാങ്ങിയിട്ട് ഒക്ടോബർ 27ന് രണ്ടു വർഷം പൂർത്തിയാവുന്നു.
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻപാച്ചേനിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് ഒക്ടോബർ 26ന് ശനിയാഴ്ച വൈകുന്നേരം 4.30മണിക്ക് കമ്പിൽ ബസാറിൽ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു.
പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീ രജിത് നാറാത്ത് ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖരായ ജില്ലാ ബ്ലോക്ക് നേതാക്കന്മാർ പരിപാടിയിൽ സംസാരിക്കും.