കമ്പിൽ :- വിപ്ലവ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ 49 മത് ചരമവാർഷികത്തിൽ സംഘമിത്ര വായനശാലയും, സാംസ്കാരിക കേന്ദ്രവും സംയുക്തമായി വയലാർ അനുസ്മരണം നടത്തുന്നു.
ഒക്ടോബർ 27 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നാടക പ്രവർത്തകനും കവിയുമായ വത്സൻ കൊളച്ചേരി പ്രഭാഷണം നടത്തും.തുടർന്ന് വയലാറിൻ്റെ കവിതകളുടെയും സിനിമാ ഗാനങ്ങളുടെയും അവതരണം നടക്കും.
വയലാർ ഗാനം ആലപിക്കാൻ ഗായകർക്ക് അവസരം നൽകും.താല്പര്യമുള്ള ഗായകർ 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ എത്തിചേരണം.