തലശ്ശേരി :- എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വിധി പറയാൻ കേസ് 29 ലേക്ക് മാറ്റി. കണ്ണൂർ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഇന്ന് വാദം വിശദമായി കേൾക്കുയും വിധി പറയാൻ മാറ്റി വയ്ക്കുകയുമായിരുന്നു.
അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷകൻ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരായി. ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടിയും അഭിഭാഷകർ ഹാജരായി.
18- നാണ് ദിവ്യയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യക്കെതിരേ ചുമത്തിയത്.