സ്വഫാ ഖുർആൻ കോളേജ് അലുംനി ഹഫ്സിന്റെ നേതൃത്വത്തിൽ സ്വഫാ വാർഷിക ഖുർആൻ പ്രഭാഷണം നവംബർ 30-ന്
കമ്പിൽ :- സ്വഫാ ഖുർആൻ കോളേജ് അലുംനി ഹഫ്സ് സംഘടിപ്പിക്കുന്ന സ്വഫാ വാർഷിക ഖുർആൻ പ്രഭാഷണം നവംബർ 30 ന് സ്വഫാഖുർആൻ കോളേജ് കാമ്പസിൽ നടക്കും. ആലോചനായോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഹാഫിസ് അബ്ദുള്ള ഫൈസി ,സകരിയ ദാരിമി , അബ്ദു റഹ്മാൻ വയനാട്, സി.കെ മൊയ്ദീൻ, നിസാർ, ഹഫ്സ് ഭാരവാഹികളായ ഹാഫിസ് അബ്ദുൽ മാജിദ് ഫൈസി, ഹാഫിസ് അമീൻ ഫൈസി ,ഹാഫിസ് അബ്ദുൽ ബാസിത് ഫൈസി എന്നിവർ പങ്കെടുത്തു .പരിപാടിയുടെ മഹല്ല് തല സ്വാഗത സംഗം നവംബർ 4 മഗ്രിബ് നിസ്കാരാന്തരം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുമെന്ന് സംഘാടകർ അറിയിച്ചു.