വിദേശ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച റിട്ട.ബേങ്ക് ജീവനക്കാരന് 5.78 ലക്ഷം രൂപ നഷ്ടമായി




കണ്ണൂർ :- വിദേശ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച മുൻ ബാങ്ക് ജീവനക്കാരന് 5,78,372 രൂപ നഷ്ടമായി. താണയിൽ പ്രവർത്തിക്കുന്ന കാപ്സ് ഗെയിൻസ് കമ്പനിയിലെ ജസീല, ജാസിർ, ജംഷീർ എന്നിവർക്കെതിരേ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരം ടൗൺ പോലീസ് കേസെടുത്തു. 

കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് വിരമിച്ച ബാങ്ക് ജീവനക്കാരനെ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 2021 മുതൽ നേരിട്ടും സാറ എഫ്.എക്സ്.എൽ.എൽ.പി എന്ന കമ്പനിയിലുമായി പണം നിക്ഷേപിക്കാൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നാണ് റിട്ട. ബാങ്ക് ജീവനക്കാരൻ കോടതിയെ സമീപിച്ചത്.

Previous Post Next Post