ശബരിമല :- തുലാം മാസ പൂജസ്കൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരമാണ് നട തുറന്നത്. നവംബർ 15 മുതൽ ജനുവരി 19 വരെയുള്ള മണ്ഡല- മകരവിളക്ക് ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഓൺലൈൻ ആയി ആരംഭിച്ചു . , മണ്ഡല കാലത്ത് പ്രതിദിന ദർശനം 70,000 പേർക്ക് മാത്രമാണ് ബുക്കിങ് സൗകര്യം ഉണ്ടാവുക.
വെർച്വൽ ക്യൂ വഴി എൺപതിനായിരം ബുക്കിങ്ങ് അനുവദിക്കുമെന്നാണ് നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. സ്പോട്ട് ബുക്കിങ്ങ് ഇല്ലെന്ന സർക്കാരിന്റെ നിലപാട് വിവാദമായതിനെ തുടർന്ന് ദർശനത്തിനത്തുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. എത്ര പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം എന്നു തീരുമാനമായില്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം.