കണ്ണൂർ :- നഗരത്തിൽ നിന്ന് പിടികൂടിയ കന്നുകാലികളിൽ 8 എണ്ണത്തെ പുനർ ലേലത്തിൽ വിറ്റു. ബാക്കിയുള്ള 4 കന്നുകാലികളുടെ ലേലം വീണ്ടും നടത്തും. ഇന്നലെ 15 പേരാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്. കന്നുകാലികൾക്ക് വെറ്ററിനറി ഡോക്‌ടർ നിശ്ചയിച്ച അടിസ്ഥാന വില വൻ തുകയായതിനാൽ കഴിഞ്ഞ ദിവസം ലേലത്തിനെത്തിയവർ ലേല നടപടികളിൽ നിന്നും പിന്തിരിഞ്ഞിരുന്നു. ഇതോടെയാണ് വീണ്ടും ലേലം നടത്തേണ്ടി വന്നത്.
കഴിഞ്ഞ 2 ആഴ്ച കൊണ്ട് കോർപറേഷൻ പരിധിയിൽ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ 40 ഓളം കന്നുകാലികളെയാണ് പിടികൂടിയത്. ചില ഉടമസ്ഥരെത്തി പിഴ തുക നൽകി കന്നുകാലികളെ തിരികെ കൊണ്ടു പോയെങ്കിലും ഏറ്റെടുക്കാൻ ഉടമസ്‌ഥർ എത്താത്ത ബാക്കിയുള്ള കന്നുകാലികളെയാണ് ലേലത്തിന് വച്ചത്.