കണ്ണൂർ :- കണ്ണൂരിൽ പുതിയ ADM ആയി പത്മചന്ദ്രക്കുറുപ്പ് ചുമതലയേറ്റു. കൊല്ലം ഡപ്യൂട്ടി കലക്ടറായിരുന്നു ഇദ്ദേഹം. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തിൽ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്. അതിന് ശേഷമാണ് കൊല്ലത്ത് നിന്നും റിലീവ് ചെയ്തത്. നവീൻ ബാബുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്, നേരിട്ട് അറിയില്ലെന്നും പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു. നേരത്തെ ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്ന് പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു.