തിരുവനന്തപുരം :- വിവരം കൃത്യമാക്കിക്കൊടുത്താൽ ചുരുങ്ങിയ സമയംകൊണ്ട് സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ ഇൻ്റൻസ് ടെക്നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി.എം സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ഇത് അവതരിപ്പിച്ചു. കിയോസ്തുവഴി സിംകാർഡ് എടുക്കാൻ ആധാർ നമ്പറും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും വേണം.
നടപടിക്രമം
ആളെ തിരിച്ചറിയൽ : മെഷീനിൻ്റെ സ്ക്രീനിലെ വിൻഡോയിൽ സിംകാർഡ് ഓപ്ഷനിൽ ആധാർ നമ്പർ നൽകുക. തുടർന്ന് അതിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും കൃഷ്‌ണമണിയുടെ പരിശോധനയും നടക്കും. പിന്നാലെ, വിരലടയാളം നൽകണം. ആധാർ വെരിഫിക്കേഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും.
നമ്പർ തിരഞ്ഞെടുക്കൽ : വ്യക്തിവിവരം മൊബൈൽ സേവനദാതാവിൻ്റെ സെർവറിലേക്ക് കൈമാറുന്നതോടെ മൊബൈൽ സിംനമ്പർ തിരഞ്ഞെടുക്കാം. പണംകൊടുത്ത് എടുക്കേണ്ട ഫാൻസി നമ്പറുകളും ഉണ്ട്.
പണം അടയ്ക്കൽ : സിംകാർഡിൻ്റെ ഫീസും ഫാൻസി നമ്പർ എടുത്താൽ അതിൻ്റെ തുകയും റീച്ചാർജ് ചെയ്യണമെങ്കിൽ അതിനുള്ള തുകയും നൽകുന്നതോടെ കിയോസ്കിൽ നിന്ന് സിംകാർഡ് പുറത്തേക്കു വരും.