കമ്പിൽ സ്കൂളിൽ നടക്കുന്ന കലോത്സവ സമാപന ചടങ്ങിൽ പി.പി ദിവ്യയെ പങ്കെടുപ്പിച്ചാൽ തടയും - BJP നാറാത്ത് ഏരിയ കമ്മിറ്റി


കമ്പിൽ :- തളിപ്പറമ്പ് സൗത്ത് സബ്ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ദിവ്യയെ പങ്കെടുപ്പിച്ചാൽ തടയുമെന്ന് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി അറിയിച്ചു. കണ്ണൂർ ADM നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണം പി.പി ദിവ്യ ആണെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.

പ്രതിഷേധങ്ങൾ കണക്കാക്കത്തെ പി.പി  ദിവ്യയെ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് കലോത്സവ സംഘടകസമിതി മാത്രമായിരിക്കും ഉത്തരവാദികൾ എന്നും ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ പി.ശ്രീജു, ജനറൽ സെക്രട്ടറി സി.വി പ്രാശാന്ത്‌ എന്നിവർ സംയുക്ത പ്രസ്ഥാപനയിൽ ആരോപിച്ചു.

Previous Post Next Post