ബസ് ജീവനക്കാരെയും, യാത്രക്കാരനെയും ആക്രമിച്ചവരുടെ ജാമ്യം റദ്ദാക്കണം, മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് പൊതു ജനങ്ങളെ അണിനിരത്തി മാർച്ച്‌ നടത്തുമെന്ന് BJP നാറാത്ത് ഏരിയ കമ്മിറ്റി


നാറാത്ത് :- 
ബസ് ജീവനക്കാരെയും യാത്രക്കാരനെയും ആക്രമിക്കുകയും രണ്ട് ദിവസമായി സ്കൂൾ കുട്ടികളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയ ബസ്സ് പണിമുടക്കിന് കാരണകാരായ ആക്രമികൾക്ക് നിസ്സാര വകുപ്പുകൾ ചേർത്ത് ജാമ്യം കിട്ടാൻ ഇടവരുത്തിയ പോലീസ് നടപടിയിൽ ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രധിഷേധിച്ചു.

എത്രയും പെട്ടെന്ന് തന്നെ ആക്രമികളുടെ പേരിൽ വധശ്രമത്തിന്നു കേസ് ചാർജ് ചെയ്യാൻ പോലീസ് തയ്യാറായില്ലെങ്കിൽ ബിജെപി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് പൊതു ജനങ്ങളെ അണിനിരത്തി മാർച്ച്‌ നടത്തുമെന്ന് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു .

Previous Post Next Post