കണ്ണൂർ ദസറയിൽ ഇന്ന്


കണ്ണൂർ :- കണ്ണൂർ ദസറയുടെ എട്ടാം ദിവസമായ ഇന്ന് ഒക്ടോബർ 11 വെള്ളിയാഴ്ച 5.30 ന് സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ഡോ.സി.വി രഞ്ജിത്ത്, പ്രകൃതി സംരക്ഷകൻ പി.അബ്‌ദുൽ കരീം, സിനിമ ഗാനരചയിതാവ് വിവേക് മുഴക്കുന്ന് എന്നിവർ മുഖ്യാതിഥികളായിരിക്കും. 

ആവണി രാഗേഷും ദേവഗംഗയും അവതരിപ്പിക്കുന്ന ഭരതനാട്യം, സിനി ആൻഡ് ടീം മാതൃവേദി കീഴ്പ്പള്ളിയുടെ മാർഗംകളി, തളാപ്പ് ഗവ.മിക്സഡ് യു.പി സ്‌കൂൾ വിദ്യാർഥികളുടെ ഫ്യൂഷൻ ഡാൻസ്, ബിൻസിയും ഇമാമും പാടുന്ന സൂഫി സംഗീത സന്ധ്യ എന്നിവ അരങ്ങേറും.

Previous Post Next Post