മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമതി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് നണിയൂർ നമ്പ്രം 3 സെന്റിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ.T.,ഒ. ഐ സി സി ദമാം കമ്മിറ്റി അംഗം മൊയ്തു കോർളായി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അജയൻ. K. ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചപ്പാടി,, ബാസിത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രേമൻ ഒറപ്പടി, നഫീസ. T. V. ബൂത്ത് കമ്മറ്റി പ്രസിഡണ്ട്മാരായ, ഇബ്രാഹിം ടി എം, ഭാസ്കരൻ, രമേശൻ, മുസമ്മിൽ തുടങ്ങി കോൺഗ്രസിന്റെ മഹിളാപ്രവർത്തകർ അടക്കമുള്ള പ്രവർത്തകരും നേതാക്കളും സന്നിഹിതരായിരുന്നു. ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ടി എം ഇബ്രാഹിം സ്വാഗതവും ബേബി ശ്രീനന്ദ നന്ദിയും പറഞ്ഞു.