വിനോദയാത്രയ്ക്ക് പോയ കുടുംബത്തിന്റെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു


പാപ്പിനിശ്ശേരി :- വീട്ടുകാർ മൂന്നാറിലേക്ക് വിനോദയാത്ര പോയ സമയം പാപ്പിനിശ്ശേരി വെസ്റ്റ‌ിലെ വീട്ടിൽ കവർച്ച. 2 പവൻ സ്വർണാഭരണവും 40,000 രൂപയും വീട്ടിൽ നിന്നു മോഷണം പോയി. പാപ്പിനിശ്ശേരി ഹാജി റോഡിലെ ജ്വല്ലറി ഉടമ കെ.പി ഗോപിയുടെ പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്‌റ്റ് ഓഫിസിന് സമീ പത്തെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 2ന് കവർച്ച നടന്നത്. വീടിന്റെ മുൻവാതിലും അലമാരക ളും തകർത്ത നിലയിലാണ്.

ശബ്ദം കേട്ട് അടുത്ത വീട്ടിൽ നിന്ന് സഹോദരൻ എത്തിയപ്പോഴേക്കും മോഷ്‌ടാവ് കടന്നുകളഞ്ഞു. കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വളപട്ടണം പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥ‌ലത്തെത്തി പരിശോധന നടത്തി.

Previous Post Next Post