തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2756 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്.
അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ്. വെള്ളിയുടെ വിലയിലും വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ്
.jpg)