മലപ്പട്ടം:-ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഒരുവർഷം നീളുന്ന വിവിധ പരിപാടികൾക്ക് തുടക്കം.പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷയായി. പ്രധാന അധ്യാപിക പി എസ് ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സജിത കെ, മിനി കെ വി, പഞ്ചായത്ത് അംഗങ്ങളായ എ കെ സതി, ടി സി സുഭാഷിണി, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ പി കെ, ബ്ലോക്ക് ബി ആർ സി കോഡിനേറ്റർ ടി വി ഒ സുനിൽ കുമാർ, പി പി ലക്ഷ്മണൻ, കെ കെ ഗോപാലൻ, രാധാകൃഷ്ണൻ എം പി, ഉണ്ണികൃഷ്ണൻ പി പി, സന്തോഷ് കെ വി, ഷഫീന ഇ പി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ ഒ ഷിനോജ് സ്വാഗതവും കൺവീനർ കെ കെ സുധാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവ ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി.രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, പൂർവ വിദ്യാർഥി സംഗമം, പൂർവ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള, വിദ്യാർഥികളുടെ വിവിധ കലാകായിക പരിപാടികൾ, ചെസ്സ് മത്സരം, ശതാബ്ദി കെട്ടിട ഉദ്ഘാടനം, കാർഷിക പരിപാടി തുടങ്ങിയവ ഒരു വർഷക്കാലം നടക്കും.